ആലുവയിലെ ഫാക്‌ടറിയിൽ വൻ തീപിടുത്തം; കനത്ത നാശനഷ്‌ടം

By News Desk, Malabar News
Fire at Vadakara Civil Supplies Godown
Representational Image
Ajwa Travels

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഓറിയോൺ കെമിക്കൽ ഫാക്‌ടറിയിൽ രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. പ്‌ളാസ്‌റ്റിക് പോളിമാർ ഉൽപന്നങ്ങളും സാനിറ്റൈസറും ഉൽപാദിപ്പിക്കുന്ന ഫാക്‌ടറിയാണ് ഓറിയോൺ.

സമീപത്തെ മറ്റൊരു ഫാക്‌ടറിയിലേക്കും തീ പടർന്നിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. ആലുവ, പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ നിന്ന് 12 യൂണിറ്റ് ഫയർ ഫോഴ്‌സ്‌ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീവ്ര ശ്രമത്തിന് ശേഷം പുലർച്ചെ രണ്ടര മണിയോട് കൂടിയാണ് തീ പൂർണമായി അണച്ചു.

കനത്ത നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ പരിശോധന നടക്കും. ഷോർട് സർക്യൂട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: ജയിലില്‍ തല്ല് കൂടിയാല്‍ തടവുകാര്‍ക്ക് ഇനി അടിയില്ല, പകരം കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE