കാസർഗോഡും ഇനി മിനി വൈദ്യുതി ഭവൻ; അനുമതി ലഭിച്ചു

By News Desk, Malabar News
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 11450 സ്‌ക്വയർ ഫീറ്റ് വിസ്‌തീര്‍ണത്തില്‍ മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് നിലവിൽ വരുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29 സെന്റ് സ്‌ഥലത്താണ് വൈദ്യുതി ഭവന്‍ നിർമ്മിക്കുന്നത്.

സംസ്‌ഥാനത്ത് മിനി വൈദ്യുതി ഭവനില്ലാത്ത രണ്ട് ജില്ലകളിൽ ഒന്നായിരുന്നു കാസർഗോഡ്. വായനാടാണ് രണ്ടാമത്തെ ജില്ല. ഭീമമായ വാടക നല്‍കിയാണ് നിലവില്‍ കാസർഗോഡ് ഡിവിഷന്‍ ഓഫിസ് പോലും പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി വകുപ്പി​‍ന്റെ വിവിധ ഓഫിസുകള്‍ ഇനി മുതല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇതു മുഖേന സാധിക്കും.

വൈദ്യുതി ഭവന്‍ യാഥാര്‍ഥ്യമാകുന്നതോടെ സെക്​ഷന്‍ ഓഫിസ്, ഡിവിഷന്‍ ഓഫിസ്, സബ് ഡിവിഷന്‍ ഓഫീസുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, കെഎസ്ഇബി എക്‌സിക്യൂട്ടിവ് മുറികള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടു കൂടിയുള്ള മൂന്നു നില കെട്ടിടമാണ് ഉണ്ടാവുക.

Malabar News: നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനം ഇടിച്ച് പാലക്കാട് വയോധികന്‍ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE