മാസ്‌കണിഞ്ഞ് റാംപ് വാക്ക് ; വ്യത്യസ്‌തമായി സിയോളിൽ ഫാഷൻഷോ

By Desk Reporter, Malabar News
South korea fashion show_2020 july 26
Ajwa Travels
ദക്ഷിണകൊറിയയിലെ സിയോളിൽ ഈയിടെ വ്യത്യസ്‌തമായൊരു സംഭവം അരങ്ങേറി, കോവിഡ് വ്യാപനത്തിന്റെ പപാശ്‌ചാത്തലത്തിൽ നടന്ന ഫാഷൻഷോയിൽ റാംപ് വാക്കിനെത്തിയ മോഡലുകളെ കണ്ട കാഴ്‌ചക്കാർ ഒന്നടങ്കം അമ്പരന്നുപോയി, കാരണം മറ്റൊന്നുമല്ല മാസ്‌കിന്റെ സാന്നിധ്യം തന്നെ.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ മോഡലുകളും തങ്ങളുടെ ഡിസൈനർ വസ്ത്രങ്ങൾക്ക് അനുയോജ്യമായ മാസ്‌ക് ധരിച്ചെത്തിയതോടെ സംഭവം വൈറലായി, ഇപ്പോൾ ഫാഷൻ ലോകം ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്നതും ഈ സംഭവം തന്നെ.
“ലോകം മുഴുവൻ കോവിഡ് രോഗവ്യാപനത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്ന കാലമായതിനാലാണ് ഇത്തരമൊരു ചുവടുവെപ്” ഷോയുടെ മുഖ്യ സംഘാടക ലിം യൂൻഈ പറയുന്നു.
കലാസാംസ്‌കാരിക കായിക രംഗങ്ങളിൽ വരുംനാളുകളിൽ കോവിഡ് ഉണ്ടാക്കാൻ പോവുന്ന തിരിച്ചടിയെ മറികടക്കാൻ ഇത്തരം നടപടികളിലൂടെ എല്ലാവരും പങ്കുചേരണം എന്നും അവർ ആവശ്യപ്പെട്ടു.
ഷോ രാജ്യാന്തര ശ്രദ്ധ നേടി എന്ന് മാത്രമല്ല, ലോകത്തിലെ പ്രമുഖ ഫാഷൻ മാസികകളിലും, മറ്റ് ലൈഫ് സ്റ്റൈൽ പ്രസിദ്ധീകരണങ്ങളിലും വലിയ ചർച്ചാ വിഷയവുമാണ്. കൊറോണയെ ഫലപ്രദമായി പിടിച്ചുകെട്ടിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ ദക്ഷിണകൊറിയ ഈ ഷോ നടത്തിയതിലൂടെ മറ്റൊരു മാതൃക കൂടി സൃഷ്‌ടിച്ചിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE