മോദിയുടെ നയങ്ങൾ രാജ്യത്തിന്റെ ശക്‌തി ദുർബലമാക്കി; രാഹുൽ ​ഗാന്ധി

By Desk Reporter, Malabar News
Rahul-Gandhi on Police lathicharge against farmers
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി. രാജ്യം ചരിത്രത്തിലാദ്യമായി സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട് പുറത്തുവന്ന പശ്‌ചാത്തലത്തിലാണ് രാഹുൽ ​ഗാന്ധിയുടെ വിമർശനം. മോദിയുടെ നയങ്ങൾ രാജ്യത്തിന്റെ ശക്‌തി ദുർബലമാക്കിയെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്‌തു. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാർത്ത പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര അടങ്ങുന്ന സാമ്പത്തിക വിദഗ്‌ധരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ടിലാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നതായി വ്യക്‌തമാക്കുന്നത്‌. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നവംബർ 27ന് ഇതുമായി ബന്ധപ്പെട്ട സ്‌ഥിതി വിവരക്കണക്കുകൾ സർക്കാർ പ്രസിദ്ധീകരിക്കും.

Related News:  ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE