മോൻസന്റെ കേസിൽ പങ്കില്ല; ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല- കെ സുധാകരൻ

പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരൻ പ്രഖ്യാപിച്ചു. മോൻസന്റെ വീട്ടിൽപ്പോയ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസ് എടുക്കുന്നുണ്ടെങ്കിൽ എല്ലാ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെയും കേസെടുക്കണം. തനിക്കെതിരെ കേസെടുത്തതിൽ ഒരു ഭയപ്പാടും ഇല്ലെന്നും സുധാകരൻ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
k sudhakaran
Ajwa Travels

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ തനിക്കൊരു പങ്കുമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കേസിൽ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയായി വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായി കാര്യങ്ങൾ പരിശോധിക്കുകയാണ്. കേസിൽ തനിക്കൊരു പങ്കുമില്ലെന്നും സുധാകരൻ പറഞ്ഞു.

ആദ്യത്തെ സ്‌റ്റേറ്റ്‌മെന്റിൽ പരാതിക്കാർ തനിക്കെതിരെ മൊഴി നൽകിയിരുന്നില്ല. ഇപ്പോഴത്തെ കേസ് താൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണിന്റെ ചികിൽസക്കാണ് മോൻസന്റെ വീട്ടിൽ പോയത്. മോൻസനൊപ്പം ഫോട്ടോ എടുത്തതിൽ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. പല വിഐപികളും മോൻസനൊപ്പം ഫോട്ടോ എടുത്തിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

മൂന്ന് ദിവസം മുമ്പാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് കിട്ടിയത്. നാളെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. കേസിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ട് എന്നതിൽ സംശയമില്ല. ഒരുപാട് കൊള്ളയടിച്ച കേസിൽ ജയിലിൽ കിടക്കേണ്ടയാളാണ് മുഖ്യമന്ത്രി. കേസിൽപ്പെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പിണറായി മൂഢസ്വർഗത്തിലാണ്. കാശ് വാങ്ങുന്ന ആളാണെങ്കിൽ വനംമന്ത്രി ആയപ്പോൾ കോടികൾ സമ്പാദിച്ചേനെയെന്നും സുധാകരൻ വ്യക്‌തമാക്കി.

പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരൻ പ്രഖ്യാപിച്ചു. മോൻസന്റെ വീട്ടിൽപ്പോയ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസ് എടുക്കുന്നുണ്ടെങ്കിൽ എല്ലാ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെയും കേസെടുക്കണം. തനിക്കെതിരെ കേസെടുത്തതിൽ ഒരു ഭയപ്പാടും ഇല്ലെന്നും സുധാകരൻ വ്യക്‌തമാക്കി.

Most Read: ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒയുടെ വാദം തളളി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE