ന്യൂഡെൽഹി: കേരളത്തിൽ ഡിസിസി പുനസംഘടനയ്‌ക്ക് എഐസിസി തീരുമാനം. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ ഡിസിസി പ്രസിഡണ്ടുമാരെയും മാറ്റുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്കും യുഡിഎഫ് കൺവീനർ സ്‌ഥാനത്തേക്കും പുതിയ ആളുകൾ വരും. അതേസമയം രാജി സന്നദ്ധത അറിയിച്ച ഡിസിസി പ്രസിഡണ്ടുമാരോട് തൽക്കാലം തുടരാനാണ് എഐസിസി നിർദേശം.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്ക് ഉൾപ്പെടെ നിർണായകമായ പങ്കുണ്ടെന്ന് താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് ഡിസിസി പുനസംഘടനയെന്ന നീക്കത്തിലേക്ക് എഐസിസി എത്തിയതെന്നാണ് വിലയിരുത്തൽ.
Read also: ലക്ഷദ്വീപ്: ജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം അന്തിമ തീരുമാനം; പ്രഫുൽ കെ പട്ടേൽ