‘മിസ്‌റ്റർ 56’, നിങ്ങൾ മാസങ്ങളായി ചൈനയെക്കുറിച്ച് മിണ്ടിയിട്ടില്ല; മോദിക്കെതിരെ രാഹുൽ

By Desk Reporter, Malabar News
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. രാജ്യത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്രം, അതുവഴി ചൈനക്ക് തങ്ങളുടെ പ്രദേശത്തേക്ക് കടക്കാൻ അവസരം നൽകുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യാ-ചൈനാ സംഘർഷാവസ്‌ഥ നിലനിൽക്കുന്ന പശ്‌ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്‌താവന.

“ചൈന ഇന്ത്യൻ പ്രദേശത്ത് തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കുകയാണ്. ‘മിസ്‌റ്റർ 56’ മാസങ്ങളായി നിങ്ങൾ ചൈന എന്ന വാക്ക് പറഞ്ഞിട്ടില്ല. ‘ചൈന’ എന്ന വാക്ക് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ആരംഭിക്കാം,”- ചൈനയുടെ നടപടിക്കെതിരെ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ ചോദ്യം ചെയ്‌ത്‌ രാഹുൽ ട്വീറ്റ് ചെയ്‌തു.

‘ചൈന പ്രശ്‌ന’ത്തിന് പരിഹാരം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ തമിഴ്‌നാട്ടിൽ നടത്തിയ പ്രസംഗത്തിന്റെ ഒരു ക്ളിപ്പും രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. അവിടെ ചെറുകിട, ഇടത്തരം ബിസിനസുകാരുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ വീഡിയോ ക്ളിപ്പ് ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

“ഇന്ത്യയുടെ കരുത്ത് ശക്‌തമായ സമ്പദ്‌വ്യവസ്‌ഥയാണ്, യുവാക്കളും സാമൂഹിക ഐക്യവുമാണ്. അദ്ദേഹം സ്വന്തം കുത്തക മുതലാളിമാരെ സഹായിക്കുന്നതിന് നമ്മുടെ കർഷകരെയും തൊഴിലാളികളെയും പുറംതള്ളാതെ സംരക്ഷിച്ചിരുന്നെങ്കിൽ, ചൈനക്ക് നമ്മുടെ ഭൂമി ഏറ്റെടുക്കാനുള്ള ധൈര്യം ഉണ്ടാകുമായിരുന്നില്ല എന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

Kerala News:  ലൈഫ് മിഷൻ; കേന്ദ്രത്തിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE