കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം ലഭിക്കാൻ സാധ്യത; തീരുമാനം പാർട്ടിയുടേതെന്ന് താരം

By News Desk, Malabar News
Mukesh likely to get second term in Kollam; The decision is up to the party
Mukesh MLA
Ajwa Travels

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുകേഷ് വീണ്ടും മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ താരം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ കൊല്ലം ജില്ലാ സമിതിയുടെ അഭിപ്രായം സിപിഎം തേടും. കഴിഞ്ഞ ദിവസം ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ 98 സീറ്റുകളിൽ വിജയ സാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തിയിരുന്നു. വിജയ സാധ്യത വർധിപ്പിക്കാൻ മുകേഷിനെ പോലുള്ള എംഎൽഎമാർക്ക് സിപിഎം സീറ്റ് നൽകിയേക്കുമെന്നാണ് വിവരം.

അതേസമയം, തിരഞ്ഞെടുപ്പിൽ താൻ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎം ആണെന്നാണ് കൊല്ലം എംഎൽഎയായ മുകേഷിന്റെ പ്രതികരണം. പാർട്ടി മൽസരിക്കാൻ ആവശ്യപ്പെട്ടാൽ തന്റെ നിലപാട് അപ്പോൾ വ്യക്‌തമാക്കുമെന്നും മുകേഷ് അറിയിച്ചു. എംഎൽഎ എന്ന നിലയിൽ ജില്ലയിൽ സജീവമാകുന്നില്ല എന്ന വിമർശനങ്ങൾ കണക്കിലെടുത്ത മുകേഷ് സിനിമാ തിരക്കുകൾ പരമാവധി മാറ്റിവെച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് വിളിപ്പുറത്ത് എത്തി നില്‍ക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്‌തമാക്കിയുള്ള പുതുവർഷ കലണ്ടറും എംഎൽഎ പുറത്തിറക്കി.

തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും അവ സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും തനിക്ക് താൽപര്യം ഉണ്ടെന്ന് ജില്ലയിലെ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ എംഎൽഎ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതിനെ പറ്റി പാർട്ടി ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും കൊല്ലത്ത് മുകേഷിന് ഒരു അവസരം കൂടി സിപിഎം നൽകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Also Read: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE