‘എന്റെ കൈനീട്ടം’ പദ്ധതി വിജയിപ്പിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
Santhwana Sadanam_Malabar News_2020 Dec 12
നിർമ്മാണം പുരോഗമിക്കുന്ന 'സാന്ത്വന സദനം' കെട്ടിടമാതൃക
Ajwa Travels

മലപ്പുറം: നിരാലംബരായ സഹജീവികൾക്ക് കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ ‘എന്റെ കൈനീട്ടം’ പരിപാടി വൻ വിജയമാക്കാൻ പ്രസ്‌ഥാന കുടുംബത്തിലെ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയും ജനറൽ സെക്രട്ടറി പിഎം മുസ്‌തഫ മാസ്‌റ്ററും സംയുക്‌ത പ്രസ്‌താവനയിൽ അറിയിച്ചു.

ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദര്‍ മുസ്‌ലിയാര്‍ തുടങ്ങിയ സമുന്നത നേതാക്കളാണ് ‘എന്റെ കൈനീട്ടം’ പരിപാടിയെ പിന്തുണച്ച് മുന്നിൽ നിൽക്കുന്നത്.

നിർധനരും നിരാലംബരും തെരുവ് അഭയമായവരും ഉൾപ്പെടുന്ന സമൂഹത്തിന് തണലാകാനായി എസ്‌വൈഎസ്‌ നേതൃത്വത്തിൽ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ മൂന്നുകോടിയിലധികം രൂപ മുടക്കി നിർമിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമ്മാണ പൂർത്തീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ മഹാ സാമൂഹിക ദൗത്യ പൂർത്തീകരണത്തിനായി സംവിധാനിച്ചതാണ് എന്റെ കൈനീട്ടം കവർ പദ്ധതി. എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാ കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

ജില്ലയിലെ 30,000 പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങൾക്കും പുറമെ പൗര പ്രമുഖരും , മഹല്ല് ഭാരവാഹികൾ, സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇതിൽ പങ്കാളികളാവും. ഡിസംബർ മാസം 20ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സാന്ത്വന സദനത്തിന്റെ സമർപ്പണം നടത്തും. സാന്ത്വനസദനം മാതൃക ഈ വീഡിയോ ലിങ്കിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE