വാക്‌സിൻ വിതരണം: മഹാരാഷ്‌ട്രയെ അവഗണിക്കുന്നു; കോൺഗ്രസ് നേതാവ്

By Syndicated , Malabar News
nana-patole
Ajwa Travels

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ. പാകിസ്‌ഥാന് പോലും സൗജന്യമായി കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ തയ്യാറാകുന്ന കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്‌ട്രയിലെ വാക്‌സിന്‍ വിതരണത്തിൽ അനാസ്‌ഥ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് നമ്മുടെ രാജ്യം പാകിസ്‌ഥാന് വരെ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു. എന്നിട്ടും മഹാരാഷ്‌ട്രയില്‍ വാക്‌സിന്റെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് കേന്ദ്രം. ബിജെപിയുടെ ദേശീയ നേതാക്കളും സംസ്‌ഥാനത്തെ ചില നേതാക്കളും ഇതിനായി രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ത്തോളു ഇതിന്റെയൊക്ക പ്രത്യാഘാതം നിങ്ങള്‍ ഉടന്‍ അനുഭവിക്കും’, നാന പട്ടോലെ പറഞ്ഞു.

അതേസമയം മുംബൈ, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ വാക്‌സിൻ ദൗർലഭ്യം വ്യക്‌തമാക്കി കേന്ദ്ര മന്ത്രി ഹർഷവർധന് ഒഡീഷ ആരോഗ്യ മന്ത്രി പ്രതാപ് ജേന കത്ത് അയച്ചിരുന്നു. വാക്‌സിൻ ലഭ്യത കുറവിലുള്ള ആശങ്ക കത്തിൽ ആരോഗ്യ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.

Read also: കോവിഡ്; ചികിൽസക്ക് ശേഷം സച്ചിൻ ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE