എൻഡിഎ പ്രകടന പത്രിക ഇന്ന്; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്യും

By Syndicated , Malabar News
BJP's protest
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത്‌ വച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ‌ദേക്കര്‍ പ്രകടനപത്രിക പ്രകാശനം ചെയ്യും. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണമാണ് കേരളത്തിനായി എൻഡിഎ മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്‌ദാനം.

ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുന്നതും ദേവസ്വം ബോര്‍ഡ് രാഷ്‌ട്രീയ മുക്‌തമാക്കുമെന്നതും പ്രകടന പത്രികയില്‍ പ്രാധാന്യത്തോടെ സ്‌ഥാനം പിടിച്ചേക്കാം. ശബരിമലയില്‍ പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഗുരുസ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെട്ട ഭരണസമിതി എന്നിവയും എൻഡിഎ പ്രകടന പത്രികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലണ്ടറുകള്‍ സൗജന്യമായി നല്‍കും. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങള്‍ വീണ്ടെടുക്കുന്നതിന് മുന്‍ഗണന നല്‍കും. തുടങ്ങിയവയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ട് വെക്കുന്ന മറ്റ് വാഗ്‌ദാനങ്ങൾ.

Read also: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി; കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE