നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; ഹരജിയിലെ ആവശ്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ 13 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ക്ഷമിക്കണം, ഇക്കാര്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

സെപ്റ്റംബറില്‍ പരീക്ഷ നടത്താനുള്ള എന്‍ ടി എ യുടെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി ആഗസ്റ്റ് 17 ന് തന്നെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആറ് സംസ്ഥാനങ്ങള്‍ എതിര്‍ ഹരജിയും നല്‍കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് സംസ്ഥാനങ്ങളുടെ ഹരജിയും സുപ്രീം കോടതി തള്ളിയിരുന്നു.

എന്‍ ടി എ അധികൃതര്‍ പറയുന്നതനുസരിച്ച് രാജ്യത്തുടനീളം 15.97 ലക്ഷം പേര്‍ പരീക്ഷ എഴുതുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനായി നീറ്റ് കേന്ദ്രങ്ങളുടെ എണ്ണം 2,546 ല്‍ നിന്ന് 3,843 ആക്കി. ഒരു ഹാളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 24 ല്‍ നിന്ന് 12 ആയി കുറച്ചിരുന്നു. പരീക്ഷ നടത്തിപ്പിനെതിരെ ഉള്ള ഹരജികള്‍ തള്ളിയതോടെ നേരത്തേ നിശ്ചയിച്ചതുപോലെ തന്നെ പരീക്ഷകള്‍ നടത്താന്‍ ഒരുങ്ങുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE