തന്റെ ഭരണത്തിൽ ഒരു കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ല; യുപി മുഖ്യമന്ത്രി

By Syndicated , Malabar News
Ajwa Travels

ലഖ്‌നൗ: യുപിയിലെ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് താൻ മുഖ്യമന്ത്രിയായ കാലയളവിൽ ഒറ്റ കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്ന് യോഗി ആദിത്യനാഥ്.

‘ഉത്തര്‍പ്രദേശില്‍ സുരക്ഷയും നല്ല ഭരണവും കാഴ്‌ചവെച്ച് നാലരവര്‍ഷ കാലത്തെ ഭരണം പൂര്‍ത്തിയാക്കുകയെന്നത് വളരെ പ്രധാനമാണ്. നേരത്തേ യുപിയില്‍ കലാപങ്ങള്‍ ഒരു പ്രവണതയായിരുന്നു. എന്നാല്‍, കഴിഞ്ഞ നാലരവര്‍ഷക്കാലം ഒറ്റ കലാപം പോലും അരങ്ങേറിയില്ല’ -യോഗി ആദിത്യനാഥ് പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ നാലര വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ബുക്‌ലെറ്റ് പ്രസിദ്ധീകരിക്കവെയാണ് ആദിത്യനാഥിന്റെ പ്രസ്‌താവന. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബിജെപി ഭരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനപിന്തുണ നേടുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. 2017ലാണ് യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

Read also: അമേരിക്കയുടെ കൂടെ നിന്നതില്‍ ഖേദിക്കുന്നു; ഇമ്രാന്‍ ഖാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE