നാടിന് ഗുണകരമല്ല; സിൽവർ ലൈനിനെതിരെ ഇ ശ്രീധരൻ

By News Desk, Malabar News
E-Sreedharan
Ajwa Travels

മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. പദ്ധതി നാടിന് ഗുണകരമാകില്ലെന്നും ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലത്ത് കൂടി ഹൈ സ്‌പീഡ്‌ റെയിൽ പോകുന്നത് അപകടകരമാണ്‌. സ്‌റ്റാൻഡേർഡ് ഗേജ് പാടില്ല. ബ്രോഡ്‌ഗേജ് തന്നെ വേണം. നിശ്‌ചിത കാലയളവിൽ പൂർത്തിയാക്കാനാവില്ലെന്നും പദ്ധതിയിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സിൽവർലൈൻ റെയിൽ പദ്ധതി സ്‌റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്നത് വിദേശവായ്‌പ കൂടി ലക്ഷ്യമിട്ടെന്ന് കെ റെയിൽ എംഡി വി അജിത്ത് കുമാർ വ്യക്‌തമാക്കിയിരുന്നു. സിൽവർലൈൻ നിർമിക്കാൻ വേണ്ട 63941 കോടി രൂപയിൽ ഏറിയ പങ്കും വായ്‌പ എടുത്തേ പറ്റൂ. ഇതും കൂടി കണക്കിലെടുത്താണ് സ്‌റ്റാൻഡേർഡ്‌ ഗേജിൽ പാത നിർമിക്കുന്നതെന്നും എംഡി പറഞ്ഞു.

Also Read: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE