ഒഡീഷ കായിക യുവജന മന്ത്രിക്ക് കോവിഡ്

By Staff Reporter, Malabar News
national image_malabar news
Tusharkanti Behera
Ajwa Travels

ഭുവനേശ്വര്‍: ഒഡീഷ കായിക യുവജന മന്ത്രി തുഷാര്‍കന്തി ബെഹേരക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ക്വറന്റൈനില്‍ കഴിയുകയാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. കൂടാതെ താനുമായി കഴിഞ്ഞ 7 ദിവസങ്ങളില്‍ ബന്ധപ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാനും മന്ത്രി അഭ്യര്‍ഥിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്ക് പുറമെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സഞ്ജവ് ദാസ്ബര്‍മക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച ഒഡീഷയിലെ ഒന്‍പതാമത്തെ മന്ത്രിയാണ് ബെഹേര. പദ്മനാഭ ബെഹേര, സമീര്‍ രഞ്ജന്‍ ഡാഷ്, രണേന്ദ്ര പ്രതാപ് സ്വെയ്ന്‍, തുക്കുനി സാഹു, ജ്യോതി പ്രകാശ് പാനിഗ്രാഹി, സൂസന്ത സിംഗ്, അരുണ്‍ കുമാര്‍ സാഹു, പദ്മിനി ഡിയാന്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മറ്റ് 28 എം എല്‍ എ മാര്‍ക്കും മൂന്ന് എം പി മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

147 അംഗ സംസ്ഥാന നിയമസഭയിലെ 37 എം എല്‍ എ മാര്‍ക്കാണ് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ബെഹെരക്കും ദാസ്ബുര്‍മക്കും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു.

Read Also: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE