ഒഡീഷ ട്രെയിൻ അപകടം; മരണസംഖ്യ 233 ആയി, 900-ത്തിലധികം പേർക്ക് പരിക്ക്

പാളം തെറ്റിയ കോച്ചുകളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

By Trainee Reporter, Malabar News
Odisha-Train-Disaster
Ajwa Travels

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900-ത്തിലധികം പേർക്ക് പരിക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്‌റ്റേഷനു സമീപം പാളംതെറ്റി തൊട്ടടുത്ത ട്രാക്കിലേക് മറിഞ്ഞ ബംഗളൂരു-ഹൗറ സൂപ്പർ ഫാസ്‌റ്റ് എക്‌സ്‌പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്‌സ്‌പ്രസ് ഇടിച്ചു കയറുകയായിരുന്നു. മറിഞ്ഞുകിടന്ന കോറമണ്ഡൽ എക്‌സ്‌പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചു കയറിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിച്ചു.

ഇന്നലെ വൈകിട്ട് 7.20 ഓടെയാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ എത്തേണ്ട ട്രെയിനാണിത്. പരിക്കേറ്റവരെ ബാലസോർ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികളാണ് മറിഞ്ഞത്. വ്യോമസേനാ, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പടെ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.

അതേസമയം, അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രപത്രി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി പ്രധാനമന്ത്രി സ്‌ഥിതിഗതികൾ ചർച്ച ചെയ്‌തു. റെയിൽവേ മന്ത്രി സംഭവ സ്‌ഥലത്തേക്ക്‌ പുറപ്പെട്ടിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും രാവിലെ അപകട സ്‌ഥലം സന്ദർശിക്കും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരിൽ ഗുരുതരവസ്‌ഥയിൽ ഉള്ളവർക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റുള്ളവർക്ക് 50,000 രൂപ വീതവും നൽകും. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 36 ട്രെയിനുകൾ വഴിതിരിച്ചുവിടും.

അതിനിടെ, അപകടത്തിൽ മലയാളികളായ തൃശൂർ അന്തിക്കാട് സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്കേറ്റു. കിരൺ, ലിജേഷ്, വൈശാഖ്, രഘു എന്നിവർക്കാണ് പരിക്കേറ്റത്. അന്തിക്കാടുള്ള ഒരു സ്വകാര്യ കരാറുകാരന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലെ ഒരു ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപെട്ടത്.

Most Read: ‘ബ്രിജ് ഭൂഷണെ ഒമ്പതിനകം അറസ്‌റ്റ് ചെയ്യുക, ഇല്ലെങ്കിൽ കടുത്ത സമരം’; അന്ത്യശാസനം നൽകി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE