എല്ലാ സ്‌കൂളുകളിലും 23 മുതൽ ഓഫ് ലൈൻ ക്‌ളാസുകൾ; സൗദി

By Team Member, Malabar News
Off Line Classes Will Start On January 23 In Saudi
Ajwa Travels

റിയാദ്: സൗദിയിലെ എല്ലാ സ്‌കൂളുകളിലും ഈ മാസം 23ആം തീയതി മുതൽ ഓഫ് ലൈൻ ക്‌ളാസുകൾ തുടങ്ങുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ക്‌ളാസുകൾ ഓഫ് ലൈൻ ആക്കുന്നതോടെ മുഴുവൻ വിദ്യാർഥികളും സ്‌കൂളിൽ ഹാജരാകണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ആരോഗ്യ കാരണങ്ങളാൽ ഹാജരാകാൻ സാധിക്കാത്ത കുട്ടികൾക്ക് ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് ഓൺലൈനായി ക്‌ളാസുകൾ നടത്തുന്നതായിരിക്കും.

സൗദിയിൽ നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് 6ആം ക്‌ളാസ് മുതലുള്ള കുട്ടികൾക്ക് മാത്രമായിരുന്നു ഓഫ് ലൈൻ ക്‌ളാസുകൾ ഉണ്ടായിരുന്നത്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് സ്‌കൂളുകളിൽ നേരിട്ട് ഹാജരാകാൻ ഇതുവരെ അനുമതി നൽകിയിരുന്നില്ല.

Read also: മുംബൈയിലെ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE