സാമൂഹിക നീതി വകുപ്പിന്റെ അനാസ്ഥ; ശമ്പളമില്ലാതെ വൃദ്ധസദനങ്ങളിലെ ജീവനക്കാര്‍

By News Desk, Malabar News
Old Age Home Employees salary delay
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അധിക ജോലി ചെയ്യേണ്ടി വരുമ്പോഴും മാസങ്ങളായി ശമ്പളം ലഭിക്കാതെ ഒരു കൂട്ടം ജീവനക്കാര്‍. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളിലെ ജീവനക്കാരാണ് ‘നീതിക്കായി’ നെട്ടോട്ടമോടുന്നത്. മാസങ്ങളായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. വേണ്ടത്ര പരിഗണന നല്‍കാതെ അനാസ്ഥ കാണിക്കുന്ന സാമൂഹിക നീതി വകുപ്പിനെ പറ്റി ജീവനക്കാര്‍ക്ക് പരാതികള്‍ ഏറെയാണ്.

വൃദ്ധരെ പരിചരിക്കുന്ന സ്ഥാപനമായതിനാല്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പുറത്ത് പോകാന്‍ അനുവാദമില്ല. കോവിഡ് സാഹചര്യത്തില്‍ പകല്‍ 9 മണിക്കൂറും രാത്രി 12 മണിക്കൂറുമാണ് ഇവര്‍ക്ക് തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നത്.

സംസ്ഥാനത്ത് സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള 16 വൃദ്ധസദനങ്ങളിലായി 800 ഓളം അന്തേവാസികളാണുള്ളത്. ഇവിടെ നഴ്സുമാര്‍, കെയര്‍ പ്രൊവൈഡര്‍മാര്‍ തുടങ്ങി നിരവധി പേര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട് 6 മാസത്തിലേറെയായി എന്നാണ് പരാതി. കൂടാതെ നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പല തവണയായി ഉത്സവ സീസണുകളില്‍ ലഭിച്ചു കൊണ്ടിരുന്ന ബോണസ് തുക മുടങ്ങിയതായും ജീവനക്കാര്‍ ആരോപിക്കുന്നു. ആതുര സേവനത്തില്‍ ഏര്‍പ്പെടുമ്പോഴും അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള വഴി തുറക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE