മസ്‍കറ്റ്: ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്‍പത് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ചികിൽസയില്‍ കഴിഞ്ഞിരുന്ന 1372 പേരാണ് രോഗമുക്‌തരായത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,98,572 ആയി. ഇവരില്‍ 1,80,547 പേര്‍ രോഗമുക്‌തരായിട്ടുണ്ട്. 2071 മരണങ്ങളാണ് ഒമാനില്‍ കോവിഡ് കാരണമായുണ്ടായത്. 90.1 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 782 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 281 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
Kerala News: അത്യാവശ്യ ഘട്ടത്തിൽ മരുന്ന് വീട്ടിലെത്തിക്കാൻ പോലീസിന്റെ സഹായം തേടാം; മുഖ്യമന്ത്രി