തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പോലീസ് ആസ്‌ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ ടെലി മെഡിസിന്‍ ആപ്പായ ബ്ളൂ ടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിർദ്ദേശം നല്‍കി.
ആശുപത്രികളില്‍ പോകാതെ തന്നെ ഈ ആപ്പ് മുഖേന വിദഗ്‌ധരായ ഡോക്‌ടർമാരുടെ സേവനം ലഭിക്കും. കോവിഡിന് മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കും ഈ ആപ്പ് ഉപയോഗിക്കാം. ആപ്പിലെ ഡോക്‌ടർമാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളവരെ തിരഞ്ഞെടുത്ത് ബന്ധപ്പെടാം. വീഡിയോ മുഖേന ഡോക്‌ടർ രോഗിയെ പരിശോധച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. തുടര്‍ ചികിൽസക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്‌താൽ ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് കാണിച്ച് ചികിൽസ തേടാം.
ലോക്ക്ഡൗൺ സമയത്ത് ആശുപത്രിയില്‍ പോകാതെ തന്നെ ചികിൽസ തേടാനുള്ള ഈ സംവിധാനം ഏവരും പരമാവധി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Also Read: സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ല; മുഖ്യമന്ത്രി