പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി ഒമാൻ

By Desk Reporter, Malabar News
Oman extends deportation deadline for expatriates
Representational Image
Ajwa Travels

മസ്‌കറ്റ്: രാജ്യത്ത് മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്‌സിറ്റ് പദ്ധതി) വീണ്ടും നീട്ടി ഒമാൻ. 2021 ഓഗസ്‌റ്റ് 31 വരെയാണ് സമയപരിധി നീട്ടിയത്. ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇത് ആറാം തവണയാണ് സമയപരിധി നീട്ടിവെച്ചു കൊണ്ട് പ്രവാസികൾക്കായി ഈ ആനുകൂല്യം ഒമാൻ സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ തവണ നീട്ടിവെച്ച കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2020 നവംബറിലാണ് പ്രവാസികൾക്കായി ഒമാൻ സർക്കാർ എക്‌സിറ്റ് പദ്ധതി പ്രഖ്യാപിച്ചത്.

Most Read:  ‘ചലച്ചിത്രം’ എന്ന ചലച്ചിത്രം!, നൈജീരിയക്കാർ പ്രധാന കഥാപാത്രങ്ങളായി മലയാള സിനിമ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE