‘ചലച്ചിത്രം’ എന്ന ചലച്ചിത്രം!, നൈജീരിയക്കാർ പ്രധാന കഥാപാത്രങ്ങളായി മലയാള സിനിമ!

By Siva Prasad, Special Correspondent (Film)
  • Follow author on
Chalachithram Malayalam Movie _ Gafoor Y Elliyaas
Ajwa Travels

പരീത് പണ്ടാരി എന്ന സിനിമക്ക് ശേഷം സംവിധായകൻ ഗഫൂ‍ർ വൈ ഇല്ല്യാസ് പൂർത്തിയാക്കിയ പുതിയ സിനിമയാണ് ‘ചലച്ചിത്രം’. ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി ഗഫൂർ ഇല്ല്യാസ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘​പരീത് പണ്ടാരി’. തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും 2017ലിറങ്ങിയ ഈ ചിത്രം സംവിധായകനിലെ പ്രതിഭ തെളിയിക്കുന്ന ചിത്രമായിരുന്നു.

ഇപ്പോഴിതാ ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ഗഫൂ‍ർ വൈ ഇല്ല്യാസിന്റെ ‘ചലച്ചിത്രം’ എന്ന ടൈറ്റിലിൽ ഇറങ്ങുന്ന പുതിയ സിനിമയുടെ മോഷൻ പോസ്‌റ്റർ പുറത്തിറക്കിയിരിക്കുന്നു. നിർമാതാവും പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എൻഎം ഉൾപ്പടെ നിരവധിപേരാണ് ‘ചലച്ചിത്രം’ മോഷൻ പോസ്‌റ്റർ തങ്ങളുടെ സമൂഹ മാദ്ധ്യമ പേജുകളിൽ പങ്കുവച്ചിരിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ സുഡുമോൻ എന്ന പ്രധാന കഥാപാത്രമായെത്തിയ സാമുവല്‍ അബിയോള റോബിന്‍സണിന് ശേഷം മലയാള സിനിമയിൽ നൈജീരിയക്കാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ചലച്ചിത്രം’.

നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിൻ അന്ന ഫോലയനും, സുദർശനൻ ആലപ്പിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുത്.ആഡ്‌സ് ഫിലിം കമ്പനിയാണ് നിർമാണം നിർവഹിക്കുന്നത്. സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എൻഎം വരുമ്പോൾ ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്ന ചിത്രത്തിന്റെ വാർത്താ പ്രചരണം കൈകാര്യം ചെയ്യുന്നത് പി ശിവപ്രസാദാണ്. നിരവധി പ്രവാസികളും അഭിനയിക്കുന്ന ചിത്രം ഉടനെ പ്രേക്ഷകരിലേക്കെത്തും.

Chalachithram Malayalam Movie _ Gafoor Y ElliyaasMost Read: സൽമാനും ആര്യനും; ‘മിഷൻ സി’ യിലൂടെ രണ്ട് യുവതാരങ്ങൾ ഉദയം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE