ഒമൈക്രോൺ; എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം

By Web Desk, Malabar News
omicrone-virus
Ajwa Travels

കൊച്ചി: കേരളത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം. യുകെയിൽ നിന്ന് നാട്ടിലെത്തിയ ആൾക്കാണ് ഇന്നലെ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും അമ്മയ്‌ക്കും കോവിഡ് പോസിറ്റീവാണ്. ഇവരുടെ സാമ്പിളുകൾ ഒമൈക്രോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

ഭാര്യ മാതാവും നിലവിൽ നിരീക്ഷണത്തിലാണ്. അതേസമയം എത്തിഹാദ് വിമാനത്തിൽ 6ആം തീയതി എത്തിയ മറ്റ് യാത്രക്കാരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റെറിലും ഡെൽഹിയിലും നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഇന്നലെ എറണാകുളം സ്വദേശിക്ക് വൈറസ് സ്‌ഥിരീകരിച്ചത്.

ഈ മാസം ആറിനാണ് എറണാകുളം സ്വദേശി 39കാരൻ യുകെയിൽ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയത്. ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും എട്ടിന് നടത്തിയ പരിശോധനയിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.

Malabar News: മലപ്പുറത്ത് മയക്കുമരുന്നുമായി ഏജന്റ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE