സംസ്‌ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

By Desk Reporter, Malabar News
Veena George
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം- 8, പാലക്കാട്- 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്- 1 വീതം എന്നിങ്ങനെയാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.

എറണാകുളം ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച 3 പേർ യുഎഇയിൽ നിന്നും 2 പേർ ഖത്തറിൽ നിന്നും 2 പേർ പോളണ്ടിൽ നിന്നും ഒരാൾ യുകെയിൽ നിന്നും എത്തിയവരാണ്. പാലക്കാട് ഒമൈക്രോൺ സ്‌ഥിരീകരിച്ച ഒരാൾ യുകെയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും എത്തിയതാണ്.

യുഎഇയിൽ നിന്നെത്തിയ ഒരാൾക്കാണ് തിരുവനന്തപുരത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. പത്തനംതിട്ട, തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌ യുഎഇയിൽ നിന്നെത്തിയവർക്കാണ്. ആലപ്പുഴയിൽ യുഎസ്എയിൽ നിന്നെത്തിയ ഒരാൾക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌.

ഇതോടെ സംസ്‌ഥാനത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചവരുടെ എണ്ണം 345 ആയി. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 78 പേരും എത്തിയിട്ടുണ്ട്. 34 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.

Most Read:  ചൊവ്വാഴ്‌ച എസ്എഫ്‌ഐയുടെ സംസ്‌ഥാന വ്യാപക പഠിപ്പുമുടക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE