10, പ്ളസ് 2 ഓണ്‍ലൈന്‍ ക്‌ളാസ്; ഡിസംബർ മുതൽ സമയം കൂട്ടും

By Team Member, Malabar News
Malabarnews_online class
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് പത്ത്, പ്ളസ് 2 ക്‌ളാസുകാരുടെ ഓണ്‍ലൈന്‍ ക്‌ളാസിന്റെ സമയക്രമം കൂട്ടാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി വിക്‌ടേഴ്‌സ്‌‌ ചാനലില്‍ ഡിസംബര്‍ മുതല്‍ പ്രസ്‌തുത ക്‌ളാസുകാര്‍ക്ക് കൂടുതല്‍ സമയം നീക്കി വെക്കും. ജനുവരിയോടെ പാഠഭാഗങ്ങള്‍ പൂര്‍ണമായും പഠിപ്പിച്ചു തീര്‍ക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ പ്രതിദിനം ഒന്നര മണിക്കൂറിലായി 3 ക്ളാസുകളാണ് നല്‍കുന്നത്. ഈ സമയക്രമം ഇരട്ടിയാക്കിയാല്‍ മാത്രമേ പ്രതീക്ഷിച്ച രീതിയില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.

സാധാരണയായി കുട്ടികള്‍ക്ക് ഡിസംബര്‍ മാസത്തോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജനുവരിയോടെ റിവിഷന്‍ നടത്തുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ കോവിഡ് വ്യാപനം മൂലം ക്ളാസുകള്‍ ഓണ്‍ലൈന്‍ ആക്കിയതോടെ ഇത് നടക്കാത്ത സ്‌ഥിതിയായി. അതിനാലാണ് ഇപ്പോള്‍ ജനുവരിയോടെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ക്ളാസിന്റെ സമയക്രമം കൂട്ടാനുള്ള തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തിയിരിക്കുന്നത്. പാഠഭാഗങ്ങള്‍ കൂടുതല്‍ തീരാനുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും സമയക്രമം കൂട്ടുന്നത്.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴേ സ്‌കൂളുകള്‍ തുറക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. രോഗബാധിതരുടെ എണ്ണം നിയന്ത്രണ വിധേയമായാല്‍ പത്ത്, പ്ളസ് 2 ക്‌ളാസുകാര്‍ക്ക് ജനുവരിയോടെ സ്‌കൂളുകളില്‍ ക്ളാസ് തുടങ്ങാമെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നാല്‍ ഇത് നടപ്പിലാക്കാന്‍ സാധിക്കില്ല.

Read also : ഒടുവിൽ പിൻമാറി; പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE