പ്രതിപക്ഷ സമരം നാലാം ഘട്ടം; ഇന്ന് ആരംഭിക്കും

By Staff Reporter, Malabar News
malabarnews-rameshc
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ വിവാദവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമര പരമ്പരകളുടെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് പ്രതിപക്ഷം സമരത്തിന് ഇറങ്ങുന്നത്.

ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഉടനീളം ഇന്ന് സത്യാഗ്രഹങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ വീതം ഒരുക്കിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും സമരപരിപാടികള്‍ എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം. ഹസ്സന്‍ അറിയിച്ചു.

ആകെ 420 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക. സംസ്‌ഥാനതല ഉല്‍ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. സെക്രട്ടറിയേറ്റിന് മുന്‍പില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ എന്നിവര്‍ പങ്കെടുക്കും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യുഡിഎഫ് സമര പരിപാടികള്‍ നിര്‍ത്തിവെച്ചിരുന്നു. നിയന്ത്രണങ്ങള്‍ പാലിക്കാതെ നടത്തിയ സമരം കോവിഡ് പടരാന്‍ കാരണമായെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ആയിരുന്നു നടപടി.

എന്നാല്‍ ഇത് രാഷ്‌ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ വീണ്ടും തീരുമാനം എടുക്കുകയായിരുന്നു.

Read Also: സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE