സംഘടനാ പ്രവർത്തനം പ്രധാനപ്പെട്ട ആരാധനയാണെന്ന കാഴ്‌ചപ്പാട് വേണം; അബ്‌ദുൽ മജീദ് അഹ്സനി

By Desk Reporter, Malabar News
Abdul Majeed Ahsani_SYS
Ajwa Travels

മലപ്പുറം: സംഘടനാ പ്രവർത്തനം പ്രധാനപ്പെട്ട ആരാധനയാണെന്ന കാഴ്‌ചപ്പാട് വേണമെന്നും അങ്ങനെ പ്രവർത്തനത്തിന്റെ മാധുര്യം ആസ്വദിക്കുന്നവരായി നാം മാറണമെന്നും എസ്‌വൈഎസ്‌ മലപ്പുറം വെസ്ററ് ജില്ലാ ഉപാധ്യക്ഷൻ അബ്‌ദുൽ മജീദ് അഹ്സനി പറഞ്ഞു. കൊണ്ടോട്ടി സോൺ എസ്‌വൈഎസ് സംഘടിപ്പിച്ച സ്‌പിരിച്വൽ ക്യാംപ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാചകൻമാർ അല്ലാഹുവിന്റെ പ്രതിനിധികളാണ്. അവരുടെ മുഖ്യവിശേഷണവും കർമ്മ മണ്ഡലവും പ്രബോധനമാണ്. അവർ നിർവഹിച്ച ഉത്തരവാദിത്വമാണ് സംഘടനാ പ്രവർത്തനത്തിലൂടെ നാം ചെയ്യുന്നത്. അതിനാൽ കർമ്മരംഗത്ത് സജീവ പങ്കാളിത്തം വഹിക്കണമെന്നും മജീദ് അഹ്സനി ആഹ്വാനം ചെയ്‌തു.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംബന്ധിച്ച ക്യാംപിൽ ഗ്രാമങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന സാന്ത്വന സാമൂഹിക പദ്ധതികൾ അവലോകനം നടത്തുകയും പുതിയ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്‌തു. പഠനം, മജ്‌ലിസുൽ മദ്ഹ് , തഖ്‌ദിറ, ചർച്ച എന്നീ സെഷനുകൾക്ക് അബ്‌ദുൽ മജീദ് അഹ്സനി, അബ്‌ദുസ്സമദ് യൂണിവേഴ്‌സിറ്റി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി അൽ ഐദറൂസി, മുജീബ് അരിമ്പ്ര എന്നിവർ നേതൃത്വം നൽകി.

Most Read: യുപിയിൽ ക്രിസ്‌ത്യാനികൾക്ക് എതിരായ അക്രമം; കേസെടുക്കണമെന്ന് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE