പാലക്കാട്: ജില്ലയിലെ കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം. കൊല്ലം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ പരസ്‌പരം കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ടു ലോറികൾ മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന കരിങ്കല്ല് പാതയിലേക്ക് പതിച്ചു. സംഭവത്തെ തുടർന്ന് പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
നാട്ടുകാരും പോലീസും സ്‌ഥലത്ത് എത്തിയാണ് ഗതാഗതം പുനഃസ്‌ഥാപിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്ന് കൊപ്പം എസ്‌ഐ പറഞ്ഞു. അതേസമയം, മൂന്ന് ലോറികളും കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്‌തമായിട്ടില്ല. ലോറി ഡ്രൈവർമാരിൽ നിന്ന് ഉൾപ്പടെ വിവരം ശേഖരിക്കുക ആണെന്നും അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്നും എസ്‌ഐ പറഞ്ഞു.
Most Read| ലോക്‌സഭയിൽ ഇന്നും കൂട്ട സസ്‌പെൻഷൻ; ശശി തരൂർ ഉൾപ്പടെ 49 എംപിമാർ പുറത്ത്