നിർധന വിദ്യാർഥികൾക്ക് പഞ്ചായത്തിന്റെ സൗജന്യ ഇന്റർനെറ്റ്; സംസ്‌ഥാനത്ത് ആദ്യം

By Desk Reporter, Malabar News
Free-Internet for students
Ajwa Travels

മലപ്പുറം: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന ‘ഇ-താങ്ങ്’ പദ്ധതിയുമായി ചട്ടിപ്പറമ്പ് പഞ്ചായത്ത് ഭരണസമിതി. സംസ്‌ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

കോഡൂരിലെ 10 എൽപി സ്‌കൂളുകൾ, അഞ്ച് യുപി സ്‌കൂളുകൾ, ഒരു ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവയിൽ ഒന്നുമുതൽ പ്ളസ് ടു വരെയുള്ള ക്‌ളാസുകളിൽ പഠിക്കുന്ന 400 വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുക. ദിനംപ്രതി ഒന്നര ജിബി ഇന്റർനെറ്റും 100 സന്ദേശമയക്കാനും ഫോൺവിളിക്കും ആവശ്യമായ തുകയാണ് ‘ഇ-താങ്ങ്’ പദ്ധതിപ്രകാരം വിദ്യാർഥികൾക്ക് റീചാർജ് ചെയ്‌തു നൽകുന്നത്.

നിലവിൽ സർക്കാർ ചിലവിൽ പദ്ധതി നടപ്പാക്കാൻ സാധ്യമല്ലാത്തതിനാൽ ജനകീയ കൂട്ടായ്‌മയിലാണ് ‘ഇ-താങ്ങ്’ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി മുൻകയ്യെടുത്ത് സ്‌കൂൾ അധ്യാപകർ, പൊതുജനങ്ങൾ, വിവിധ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പദ്ധതിയുടെ നടത്തിപ്പിനായി പണം സമാഹരിക്കുന്നത്.

എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന ‘ഇ-താങ്ങ്‘ നടത്തിപ്പിലെ പരിചയവും നേട്ടങ്ങളും സർക്കാരിനു മുന്നിൽ അവതരിപ്പിച്ച് സർക്കാർ സഹായത്തോടെ ഔദ്യോഗിക പദ്ധതിയായി നടപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതി.

പഞ്ചായത്ത് പ്രസിഡണ്ട് ചോലക്കൽ റാബിയ ചെയർപേഴ്‌സണും രണ്ടാം വാർഡംഗം കെഎൻ ഷാനവാസ് കോ-ഓർഡിനേറ്ററും വൈസ്‌ പ്രസിഡണ്ട് സാദിഖ് പൂക്കാടൻ, വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ ആസ്യ കുന്നത്ത് എന്നിവർ വൈസ്‌ ചെയർപേഴ്‌സൺമാരുമായ കമ്മിറ്റിയാണ് ‘ഇ-താങ്ങ്’ പദ്ധതി നടപ്പാക്കുന്നത്. മുഴുവൻ വാർഡംഗങ്ങളും പ്രഥമാധ്യാപകരും പദ്ധതിയിൽ അംഗങ്ങളാണ്.

പദ്ധതി ഇന്ന് രാവിലെ 10.30ന് കോഡൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉൽഘാടനം ചെയ്യും. പി ഉബൈദുള്ള എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Most Read:  ‘എന്നെ കാണാനില്ല’; പോലീസിനൊപ്പം തിരച്ചിലിനിറങ്ങി 50കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE