‘പാന്റും ഷർട്ടും യൂണിഫോമാക്കണം’, വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർഥന; ശ്രദ്ധനേടി മിത്ര

By News Desk, Malabar News
Department of Education
Representational Image
Ajwa Travels

തിരുവനന്തപുരം: ശിശുദിനത്തിൽ വേറിട്ട ആശയവുമായി ശ്രദ്ധ നേടുകയാണ് ഒൻപതാം ക്‌ളാസ്‌ വിദ്യാർഥിനി മിത്ര സാജൻ. വിദ്യാഭ്യാസ മന്ത്രിയോട് വ്യത്യസ്‌തമായ, ഏറെ പ്രശംസ നേടിയ ഒരു അഭ്യർഥനയുമായാണ് മിത്ര എത്തിയത്. സ്‌കൂൾ യൂണിഫോമിൽ ലിംഗസമത്വം വേണമെന്നാണ് മിത്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അഗളി ജിവിഎച്ച്‌എസിലെ വിദ്യാർഥിനിയാണ് മിത്ര. ആൺകുട്ടികളെ പോലെ തനിക്കും കൂട്ടുകാർക്കും സ്‌കൂളിൽ പാന്റും ഷർട്ടും ധരിച്ചു വരാൻ അനുവാദം നൽകണമെന്നാണ് വിദ്യാഭ്യാസ മന്ത്രിയോട് മിത്രയുടെ അഭ്യർഥന. ലിംഗ സമത്വത്തെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെങ്കിലും വെവ്വേറെ യൂണിഫോമിൽ കുട്ടികളെ വേർതിരിക്കുകയാണ് എന്നാണ് മിത്ര പറയുന്നത്. പാന്റും ഷർട്ടും സൗകര്യപ്രദമായ വസ്‌ത്രമാണ്.

അട്ടപ്പാടി അഗളി സ്‌കൂളിൽ മാത്രമല്ല, കേരളത്തിൽ എല്ലാ സ്‌കൂളുകളിലും ഷർട്ടും പാന്റും ധരിച്ചെത്താൻ പെൺകുട്ടികളെ അനുവദിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് ഇ മെയിലും അയച്ചുകഴിഞ്ഞു ഈ കൊച്ചുമിടുക്കി.

Also Read: മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ കോൺഗ്രസ് ആക്രമണം; നടപടി ഉടനെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE