ഇത്തവണ പേപ്പർ രഹിത ബജറ്റ്; അവതരണം അൽപ സമയത്തിനകം

By Desk Reporter, Malabar News
Budget
Representational Image
Ajwa Travels

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അൽപ സമയത്തിനകം പാർലമെന്റിൽ അവതരിപ്പിക്കും. കോവിഡ് മഹാമാരിക്ക് പിന്നാലെ ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്നതിനിടെ പ്രഖ്യാപിക്കുന്ന ബജറ്റ് എന്നതിലുപരി മറ്റ് ചില പ്രത്യേകതകളും ഉണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്.

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്‌ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പേപ്പറിൽ അച്ചടിച്ച് വിതരണം ചെയ്യാതെ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്‌ത സോഫ്റ്റ് കോപ്പിയാണ് ഇത്തവണ വിതരണം ചെയ്യുക. ചുവന്ന പുറംചട്ടയിൽ ദേശീയ ചിഹ്‌നം പതിപ്പിച്ച ടാബ്‌ലറ്റുമായി നിർമലാ സീതാരാമൻ നിൽക്കുന്ന ചിത്രം പുറത്തു വന്നു.

കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. കൂടാതെ നരേന്ദ്ര മോദി സർക്കാരിന്റെ ‘ഡിജിറ്റൽ ഇന്ത്യ’ മുദ്രാവാക്യം ഉയർത്തിക്കാട്ടാനുള്ള നീക്കം കൂടിയാണ് ഇത്.

കഴിഞ്ഞ വർഷം ബാഹി ഖാട്ട അഥവാ തുകൽ സഞ്ചിയിൽ ബജറ്റ് കൊണ്ടുവന്നത് കൗതുകം സൃഷ്‌ടിച്ചിരുന്നു. കൊളോണിയൽ കാലം മുതൽ ബ്രീഫ് കേയ്‌സിലാണ് ബജറ്റ് പേപ്പറുകൾ കൊണ്ടുവന്നിരുന്നത്. ഈ രീതിക്കാണ് നിർമലാ സീതാരാമൻ മാറ്റം വരുത്തിയത്.

Also Read:  കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ വിപണി, സെൻസെക്‌സ് 400 പോയിന്റ് ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE