പോഗ്ബക്ക് കോവിഡ്; ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കി

By News Desk, Malabar News
Paul Pogba Tests positive for covid 19
PAUL POGBA
Ajwa Travels

പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കിയ ശേഷം യുവേഫ നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേക്ക് പോയ പോഗ്ബക്ക് ദേശീയ ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ക്രോയേഷ്യക്കും സ്വീഡനും എതിരെയുള്ള നേഷന്‍സ് ലീഗിന്റെ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം ഫ്രാന്‍സിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് ആണ് പോഗ്ബയുടെ രോഗവിവരം പുറത്തുവിടുന്നത്. തുടര്‍ന്ന് പോഗ്ബയെ ടീമില്‍ നിന്ന് ഒഴിവാക്കി പകരം 17 കാരനായ എഡ്വേര്‍ഡോ കാംവിംഗയെ കളത്തിലിറക്കുമെന്നും ദെഷാംപ്സ് വ്യക്തമാക്കി. സ്വീഡനെതിരെയുള്ള മത്സരത്തിന്റെ ടീമില്‍ പോഗ്ബ ഉണ്ടായിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടീമില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനായെന്ന് ദിദിയര്‍ ദെഷാംപ്സ് പറഞ്ഞു.

പോഗ്ബ 14 ദിവസം ഐസൊലേഷനില്‍ കഴിയണം. അതിനാല്‍, നേഷന്‍സ് ലീഗിന് പുറമേ അടുത്ത ആഴ്‌ച തുടങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങളും പോഗ്ബക്ക് നഷ്ടമാകും. എന്നാല്‍, ക്രിസ്റ്റല്‍ പാലസിനെതിരെ സെപ്തംബര്‍ 19 ന് നടക്കുന്ന യുണൈറ്റഡിന്റെ ആദ്യ മത്സരത്തിന് പോഗ്ബ പങ്കെടുക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE