പിസി ജോർജിന്റെ ജാമ്യം; അപ്പീൽ നൽകുന്നതിൽ നിയമോപദേശം തേടി പോലീസ്

By News Bureau, Malabar News
PC George
Ajwa Travels

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികള്‍ക്കായി പോലീസ് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി.

മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ, അല്ല പിസി ജോർജ് ജാമ്യ വ്യവസ്‌ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണോയെന്ന കാര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.

ജാമ്യം ലഭിച്ച പിസി ജോർജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ച് മതവിദ്വേഷ പരാമ‍ർശങ്ങള്‍ വീണ്ടും ആവർത്തിച്ചിരുന്നു. നിയമോപദേശത്തിന് ശേഷമായിരിക്കും നാളെ പോലീസ് തുടർ നടപടികൾ സ്വീകരിക്കുന്നത്.

വിശദമായ വിവരങ്ങള്‍ മേൽക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കുനുള്ള നടപടികള്‍ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപിയും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ജാമ്യം നൽകിയ ഉത്തരവ് പരിശോധിച്ച ശേഷം ഇന്നുതന്നെ അപ്പീൽ കാര്യത്തിൽ തീരുമാനമുണ്ടാകും.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോർജിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ജാമ്യം ലഭിച്ചത്. അതേസമയം പബ്ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരം അല്ലെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.

Most Read: തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല; ഇപി ജയരാജൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE