ആറു മാസമായി ശമ്പളമില്ല, അവയവം വിൽക്കാൻ അനുമതി വേണം- മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്

By Desk Reporter, Malabar News
permission to sell organ_2020 Aug 28
Representational Image
Ajwa Travels

മാഹി: മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) ജീവനക്കാരനായ തമിഴ്സെൽവം (37) ആണ് ജീവിക്കാൻ വേണ്ടി അവയവം വിൽക്കാനൊരുങ്ങുന്നത്. 2015ൽ സർവീസിൽ പ്രവേശിച്ച തമിഴ്സെൽവത്തിന് 2018 വരെ കൃത്യമായി ശമ്പളം കിട്ടിയിരുന്നു. പിന്നീട് പലപ്പോഴായി ശമ്പളം ഭാ​ഗികമായി മുടങ്ങി. ഇപ്പോൾ ആറുമാസമായി പൂർണ്ണമായും ശമ്പളം മുടങ്ങിയ സാഹചര്യമാണ്. ശമ്പളം കിട്ടാതായതോടെ കുടുംബത്തിന്റെ ചിലവ് നടത്താൻ‍ പണം പലിശക്കു വാങ്ങാൻ തുടങ്ങി.

എന്നാൽ ശമ്പളം അനിശ്ചിതമായി നീണ്ടതോടെ കടം വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയാതെയായി. കടം കൊടുത്തവർ പണം ചോദിച്ചു പ്രയാസപ്പെടുത്താൻ തുടങ്ങിയതോടെയാടെയാണ് തമിഴ്സെൽവം അവയവം വിൽക്കാൻ അനുമതി തേടി മുഖ്യന്ത്രിക്കും വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർ അരുൺ കുമാറിനും കത്തു നൽകിയത്. പിആർടിസി ജീവനക്കാരുടെ പൊതുസ്ഥിതിയാണിതെന്ന് മാഹിയിലെ ജീവനക്കാരും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE