ആരും പ്രകോപിതരാകരുത്, കരിങ്കൊടി കാണിച്ചു ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്; മുഖ്യമന്ത്രി

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്‌ചാത്തലത്തിലാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം.

By Trainee Reporter, Malabar News
Foreign Education Policy In Kerala Said Chief Minister Pinarayi Vijayan

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചു ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്‌ചാത്തലത്തിലാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം.

ഒരു അഭ്യർഥന മാത്രമേയുള്ളൂ. എൽഡിഎഫ് സർക്കാരിനെ പിന്താങ്ങുന്നവരും ഇന്നത്തെ ഘട്ടത്തിൽ സർക്കാർ പറയുന്നത് കേൾക്കാൻ ആഗ്രഹിച്ചു എത്തുന്നവരുമായ ആയിരക്കണക്കിന് ആളുകളുണ്ട്. അവരാരും ഇക്കാര്യത്തിൽ പ്രകോപിതരാകരുത്. പ്രകോപനം സൃഷ്‌ടിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങൾ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബസിന് മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടിവീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്‌താൽ എന്ത് സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചു. കരിങ്കൊടി കാട്ടിയവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ മാറ്റുകയായിരുന്നു- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നവകേരള സദസിന്റെ പേരിൽ സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. പ്രതിഷേധിക്കുന്നവരെ കായികമായി നേരിടാനാണ് തീരുമാനമെങ്കിൽ, മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണുമെന്നും വിഡി സതീശൻ വ്യക്‌തമാക്കി.

കല്യാശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം- ഡിവൈഎഫ്ഐ ക്രിമിനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരുസംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സിപിഎം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയതെന്നും വിഡി സതീശൻ ചോദിച്ചു.

Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE