ആരെയും കുറ്റപ്പെടുത്തില്ല, പരാജയത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യും; കുഞ്ഞാലിക്കുട്ടി

By Team Member, Malabar News
Malabarnews_pk kunjalikkutty
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട വലിയ പരാജയത്തെ കുറിച്ച് വ്യക്‌തമാക്കി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തില്‍ ഒരു കൂട്ടരെയും കുറ്റപ്പെടുത്താനോ, മോശക്കാരായി ചിത്രീകരിക്കാനോ താല്‍പര്യമില്ലെന്ന് വ്യക്‌തമാക്കിയ കുഞ്ഞാലിക്കുട്ടി, പരാജയത്തിന്റെ കാരണങ്ങളെ പറ്റി വിശദമായി ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ഇപ്പോഴുണ്ടായ വീഴ്‌ചകള്‍ പരിഹരിച്ച് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ വിജയം നേടാനുള്ള ശ്രമങ്ങള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും, നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുമെന്നും കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യുഡിഎഫിനുള്ളിലെ പോര് രൂക്ഷമാകുകയാണ്. ഇതിനെതിരെ മുസ്‌ലിം ലീഗ് കടുത്ത അതൃപ്‌തി അറിയിക്കുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.

മുസ്‌ലിം ലീഗിനെ പോലെ തന്നെ മറ്റ് ഘടകകക്ഷികളും അതൃപ്‌തി അറിയിക്കുന്നുണ്ട്. യുഡിഎഫില്‍ നേതൃത്വമാറ്റം ഉള്‍പ്പെടെ കാര്യമായ അഴിച്ചുപണികള്‍ ആവശ്യമാണെന്ന് ജി സുധാകരനും, വി മുരളീധരനും ഉള്‍പ്പടെയുള്ളവര്‍ തുറന്നു പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന്റെ കാരണങ്ങൾ ചര്‍ച്ച ചെയ്യാനായി ഇന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ചേരും. തുടര്‍ന്ന് ലീഗ് നേതാക്കള്‍ യുഡിഎഫ് നേതാക്കളെ സന്ദര്‍ശിക്കുമെന്നും, പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും, പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.

Read also : തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ആർഎസ്‌പിക്ക് അതൃപ്‌തി; മുന്നണി വിടാൻ ആലോചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE