പ്ളസ്‌ടു കോഴക്കേസ്; കെഎം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

By Staff Reporter, Malabar News
km-shaji

കണ്ണൂർ: പ്ളസ്‌ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഷാജിയെ ചോദ്യം ചെയ്യുന്നതെന്ന് ഇഡി അറിയിച്ചു. 2014ല്‍ അഴീക്കോട് സ്‌കൂളിൽ പ്ളസ്‌ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി.

കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസി‍ഡണ്ട് പത്‌മനാഭനാണ് പരാതിക്കാരന്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഉയർന്നതോടെ ഷാജിയെ വിജിലൻസും ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇഡിയും കേസ് രജിസ്‌റ്റർ ചെയ്‌തു. നേരത്തെ രണ്ടിലധികം തവണ ഷാജിയെ ഇഡി ചോദ്യം ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ തുടർച്ചയായാണ്‌ ഇന്ന് വീണ്ടും ലീഗ് നേതാവിനെ ഇഡി വിളിപ്പിച്ചത്.

Read Also: ‘ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ’; എസ് സോമനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE