‘ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ’; എസ് സോമനാഥ്

By Staff Reporter, Malabar News
s-somnath-isro
എസ് സോമനാഥ്
Ajwa Travels

ഹൈദരാബാദ്: ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടനെന്ന് ചെയർമാൻ എസ് സോമനാഥ്. ഇന്ന് നടന്ന പിഎസ്എൽവി സി-52 വിക്ഷേപണ ദൗത്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ ചെയർമാൻ അഭിനന്ദിച്ചു. ചെയർമാനായി എസ് സോമനാഥ് സ്‌ഥാനമേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു.

ഇസ്രോയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയമായെന്നും എസ് മോനാഥ് പറഞ്ഞു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു പ്രധാന ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്.

1710 കിലോഗ്രാമാണ് ഇഒഎസ്-04ന്റെ ഭാരം. ആധുനിക റഡാൽ ഇമേജിംഗ് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ്, കൃഷിക്ക് ആവശ്യമായ കാര്യങ്ങൾ, മണ്ണിലെ ഈർപ്പം, ജല മാപ്പിംഗ് എന്നിവയ്‌ക്ക് ഈ ദൗത്യം സഹായകരമാകും.

ഇഒഎസിനൊപ്പം ഇൻസ്‌പയർസാറ്റ്-1, ഐഎൻഎസ്-2ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ഇൻസ്‌പയർസാറ്റ് കോളറാഡോ സർവകലാശാലയുമായി ചേർന്ന് ഐഐഎസ്‌ടി (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജി) വിദ്യാർഥികൾ വികസിപ്പിച്ച സാറ്റലൈറ്റാണ്.

Read Also: യുപി തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടം ഇന്ന് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE