ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ​ഗാന്ധി

By Desk Reporter, Malabar News
rahul gandhi_2020 Aug 27
Ajwa Travels

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. പഞ്ചാബിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയോട് ഇത്രയേറെ ദേഷ്യം ഉണ്ട് എന്നത് സങ്കടകരമാണ് എന്നും രാജ്യത്തിന് തന്നെ ഇത് അപമാനം ഉണ്ടാക്കുമെന്നും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്‌തു.

“ഇന്നലെ പഞ്ചാബിലുടനീളം ഇത് സംഭവിച്ചു. പ്രധാനമന്ത്രിയോട് പഞ്ചാബിന് ഇത്രയും ദേഷ്യം തോന്നുന്നത് സങ്കടകരമാണ്. ഇത് വളരെ അപകടകരമായ ഒരു മാതൃകയാണ്, ഇത് നമ്മുടെ രാജ്യത്തിന് ദോഷകരമാണ്. പ്രധാനമന്ത്രി ഇനിയെങ്കിലും കർഷകരിലേക്ക് എത്തിച്ചേരുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും വേണം”- രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്‌തു.

ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചാണ് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ ആഘോഷം നടത്തിയത്. വിവാദ കാർഷിക നിയമം കൊണ്ടുവന്നതിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിയുടെ കോലം കത്തിച്ചത്. നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കോർപ്പറേറ്റ് കമ്പനികളുടെയും കോലങ്ങൾ കത്തിച്ചാണ് പഞ്ചാബിലെ കർഷക സംഘടനകൾ ദസ്റ ഉൽസവം ആഘോഷിച്ചത്.

Related News:  ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി

ഭാരതീയ കിസാൻ യൂണിയൻ പ്രവർത്തകർ, കർഷകർ, സ്‌ത്രീകൾ, കുട്ടികൾ, യുവാക്കൾ, വൃദ്ധർ, തൊഴിലാളികൾ, കലാകാരൻമാർ, എഴുത്തുകാർ എന്നിവരുൾപ്പെടെ ഉള്ളവർ പങ്കെടുത്തു കൊണ്ടായിരുന്നു മോദിയുടെ കോലം കത്തിച്ചത്. പഞ്ചാബിലെ മൻസ ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും മോദിയുടെ കോലം കത്തിച്ച് ദസ്റ ആഘോഷിച്ചു. ഇതിന് മുന്നോടിയായി ബൈക്ക് റാലിയും സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE