പ്രധാനമന്ത്രിയുടെ സന്ദർശനം ദു:ഖവെള്ളി ദിനത്തിൽ; പ്രതിഷേധമറിയിച്ച് അടൂർ പ്രകാശ് എംപി

By Syndicated , Malabar News
adoor-prakash
Ajwa Travels

കോന്നി: ക്രിസ്‌ത്യന്‍ സമുദായം ഏറ്റവും കൂടുതലുള്ള മധ്യകേരളത്തില്‍ ദു:ഖവെള്ളി ദിവസത്തിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി. പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ടെന്നും എന്നാൽ സന്ദര്‍ശനത്തിന്റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനാക്രമം പോലും പരിമിതപ്പെടുത്താന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയമാണെന്ന് എംപി പറഞ്ഞു.

യേശു മരണപ്പെട്ട ദിവസമായ ദുഃഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴിയെന്ന പ്രധാന ചടങ്ങ് നടത്തരുതെന്നും രാവിലെ പത്തരക്ക് ശേഷം ആരും ദേവാലയത്തിന് അകത്തേക്കും പുറത്തേക്കും പോകരുതെന്നുമുള്ള നിര്‍ദ്ദേശം നല്‍കിയതും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഗതാഗത നിയന്ത്രണം വഴി ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. ഇത്തരം നടപടികൾ പ്രതിഷേധാർഹമാണെന്നും എംപി കൂട്ടിച്ചേർത്തു.

Read also: താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE