ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള തീവ്രവാദ പരാമര്‍ശങ്ങള്‍ പോലീസ് പിന്‍വലിച്ചു

By Web Desk, Malabar News
kerala police
Representational Image
Ajwa Travels

കൊച്ചി: മോഫിയ കേസില്‍ സമരം നടത്തിയ ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പോലീസ് പിന്‍വലിച്ചു. പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് റിപ്പോർട് നൽകി.

പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ് പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പോലീസ് ആദ്യം റിപ്പോര്‍ട് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ അല്‍ അമീന്‍, അനസ് നജീബ് എന്നിവര്‍ക്കെതിരെ ആയിരുന്നു പരാമര്‍ശം.

സംഭവത്തിൽ രണ്ട് എസ്ഐമാരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ആലുവ സ്‌റ്റേഷനിലെ എസ്ഐമാരായ ആ‍ർ വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെൻഡ്‌ ചെയ്‌തത്‌. വിഷയത്തിൽ മുനമ്പം ഡിവൈഎസ്‌പിയോട് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ തിരുവനന്തപുരം ഡിഐജി ആവശ്യപ്പെട്ടിട്ടിരുന്നു.

Read Also: ‘സ്‌ത്രീപക്ഷ നവകേരളം’ ക്യാംപയിൻ; നിമിഷ സജയന്‍ അംബാസഡർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE