പൂനാവാലയുടെ കണക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ല; കേന്ദ്ര ആരോഗ്യ സെക്രട്ടറി

By Staff Reporter, Malabar News
malabarnews-rajeshbhooshan
Rajesh Bhooshan
Ajwa Travels

ന്യൂ ഡെല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാലയുടെ പ്രസ്‌താവന തള്ളി കേന്ദ്ര ആരോഗ്യ സെക്രട്ടറി രംഗത്ത്.
800,00 കോടിയോളം രൂപ അടുത്ത ഒരു വര്‍ഷത്തേക്ക് രാജ്യത്ത് കോവിഡ് വാക്‌സിനു വേണ്ടി മാറ്റിവെക്കണം എന്ന് പൂനാവാല പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇന്നലെ പ്രതികരിച്ചത്.

‘ഇതുമായി ബന്ധപ്പെട്ട് കണക്ക് പുറത്തുവിട്ട വ്യക്തി തന്നെ പിന്നീട് അതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്, അദ്ദേഹം പുറത്തുവിട്ട കണക്കുകള്‍ എന്ത് അടിസ്ഥാനത്തിലാണ് എന്നറിയില്ല, സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല’ അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ വാക്‌സിന്റെ ഭാവി കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ഇതുവരെ 5 തവണ സമിതി യോഗം ചേര്‍ന്നു. വാക്‌സിന്റെ വിതരണവും നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമിതി ചര്‍ച്ച ചെയ്‌തതായാണ് അദ്ദേഹം സൂചിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ വിതരണം നടത്തുവാനുള്ള മതിയായ ഫണ്ട് സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ഫിലിം സിറ്റിയല്ല, കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നഗരമാണ് ആവശ്യം’; അനില്‍ ദേശ്‌മുഖ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE