മുംബൈ: ഹത്രസ് കൂട്ട ബാലാത്സംഗ കേസില്‍ കുറ്റക്കാരെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്‌തു.
ഫിലിം സിറ്റിയല്ല, കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നഗരമാണ് ആവശ്യം, അങ്ങനെ ആണെങ്കില്‍ മാത്രമേ നമ്മുടെ സഹോദരിമാര്‍ക്ക് സുരക്ഷിതമായി ജീവിക്കുവാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം യോഗിയെ ഓര്‍മ്മിപ്പിച്ചു.
Pained by tragic demise of the Hathras gang-rape victim. @myogiadityanath Ji, hope the culprits will be put behind the bar soon. It would be better if you focus on making ‘Crime free city’ instead of ‘Film city’ so that our sisters can be safe. #यूपी_की_निर्भया_को_न्याय_दो
— ANIL DESHMUKH (@AnilDeshmukhNCP) September 29, 2020
ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയില്‍ രണ്ടാഴ്‌ച മുന്‍പാണ് 19-കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഇന്നലെ മരണപ്പെട്ടു. സംഭവത്തിലെ പ്രതികളെന്ന് കരുതുന്ന നാല് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റവും കൂടി ചുമത്തുമെന്ന് ഹത്രസ് എസ്‌പി വിക്രാന്ത് വീര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചയാണ് യോഗി ആദിത്യനാഥ് തന്റെ സ്വപ്‍ന പദ്ധതിയായ ഫിലിം സിറ്റിയുടെ നിര്‍മ്മാണത്തെ ക്കുറിച്ച് പ്രഖ്യാപിച്ചത്. സിനിമ മേഖലയിലെ കൂടുതല്‍ നിക്ഷേപം സംസ്ഥാനത്തേക്ക് ക്ഷണിക്കുവാനാണ് പുതിയ നടപടിയെന്ന് യോഗി പറഞ്ഞിരുന്നു.
Read Also: ബാബരി കേസിൽ വിധി ഇന്ന്; അദ്വാനിയും ജോഷിയും കോടതിയിൽ എത്തില്ല