തിരുവനന്തപുരം : സംസ്‌ഥാനത്ത് നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജാമ്യാപേക്ഷയില്‍ ഇന്നലെ വിശദമായ വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. കേസില്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.
കേസില്‍ പ്രതിസ്‌ഥാനത്തുള്ള നടന്‍ ദിലീപിനെതിരെ അനുകൂല മൊഴി നല്‍കാനായി മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരെയുള്ള കേസ്. ഇന്നലെ നടന്ന വിശദമായ വാദത്തില്‍ പ്രദീപിന് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും, കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതിനാല്‍ തന്നെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ പക്ഷം.
എന്നാല്‍ പ്രദീപ് കുമാറിനെതിരെയുള്ള ഈ കേസ് കെട്ടിച്ചമച്ചതാണെന്നും, ഇതിലൂടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റദ്ദാക്കാനുള്ള തന്ത്രമാണ് പ്രയോഗിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകരും കോടതിയില്‍ വാദിച്ചു. പ്രദീപ് കുമാറിനെ നാല് ദിവസം പോലീസ് കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌തിരുന്നു. ഇനിയും റിമാന്‍ഡ് കാലാവധി നീട്ടരുതെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
Read also : സൂപ്പർ ക്‌ളാസിന് പിന്നാലെ ലോ ഫ്‌ളോർ ബസുകളിലും നിരക്കിളവ്