തിരുവനന്തപുരം: സൂപ്പർ ക്‌ളാസ് ബസുകളിൽ നിലവിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇനി ലോ ഫ്ളോറിലും. കെയുആർടിസിയുടെ കീഴിലുള്ള എസി ലോ ഫ്‌ളോർ ബസുകളിലെ യാത്രക്കാർക്ക് ചൊവ്വാഴ്‌ച മുതൽ 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാർ പൊതുഗതാഗത സംവിധാനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇവരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് ഏർപ്പെടുത്തുന്നത്.
Also Read: ചുഴലിക്കാറ്റ്; നേരിടാൻ തയാറായി സംസ്‌ഥാനം; സൈന്യത്തിന്റെ സഹായം തേടി
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് നിരക്കിളവ് നൽകുന്നത്. തിങ്കളാഴ്‌ച അവധി ദിവസമാണെങ്കിൽ ഇളവ് ലഭിക്കില്ല. കൂടാതെ, തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ കൂടുതൽ ലോ ഫ്‌ളോർ ഓടിക്കാനുള്ള നീക്കവും കോർപറേഷൻ ആരംഭിച്ചിട്ടുണ്ട്.