“നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി” ; ക്യാപ്റ്റന്‍ കൂളിന് പ്രധാനമന്ത്രിയുടെ കത്ത്

By News Desk, Malabar News
Prime Minister Narendra Modi writes a letter to M S Dhoni
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. “കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാത്തിനും നന്ദിയുണ്ട്” നരേന്ദ്ര മോദി ക്യാപ്റ്റന്‍ കൂളിനയച്ച കത്തില്‍ കുറിച്ചു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ആഗസ്റ്റ് 15 നാണ് ധോണി വിരമിച്ചത്. അപ്രതീക്ഷിത വിരമിക്കലില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ നിരാശയിലാണെന്നും പ്രധാനമന്ത്രി എഴുതി.

എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ധോണി. പ്രധാനപ്പെട്ട 3 ഐ സി സി ട്രോഫികള്‍ (2007 ലെ ടി 20 ലോകകപ്പ്, 2011 ല്‍ ഏകദിന ലോകകപ്പ്, 2013 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി) നേടിയ ഏക ക്യാപ്റ്റന്‍ എന്ന പദവിയും അദ്ദേഹത്തിന് സ്വന്തമാണ്. മൈതാനത്ത് 16 വര്‍ഷത്തോളം നീണ്ട ധോണിയുടെ നീണ്ട യാത്രയെ അനുസ്മരിച്ചു കൊണ്ട് മോദി പറഞ്ഞു “രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് താങ്കള്‍. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ നയിച്ച നായകന്‍. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ മാരില്‍ ഒരാള്‍. എന്നിങ്ങനെ മാത്രമല്ല, ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുക”‘

ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ ധോണി പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹരമായി മാറി. മഹേന്ദ്ര സിങ് ധോണി എന്ന എം എസ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിട്ട് ആരാധകര്‍ നെഞ്ചോട് ചേര്‍ത്തു. ജനങ്ങള്‍ക്കിടയില്‍ ധോണി ചെലുത്തിയ സ്വാധീനത്തെ ‘ഐതിഹാസികം’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

കത്ത് ലഭിച്ച ശേഷം മോദിയോട് നന്ദി പറയാന്‍ ക്യാപ്റ്റനും മറന്നില്ല. “ഒരു കലാകാരന്‍, സൈനികന്‍, കായികതാരം ഇവരെല്ലാം അഭിനന്ദനം മാത്രമാണ് ആഗ്രഹിക്കുന്നത്. അവരുടെ കഠിനാധ്വാനവും ത്യാഗവും എല്ലാവരുടെയും ശ്രദ്ധയില്‍ പെടുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നതാണ് വിലപ്പെട്ടത്. അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി”. ധോണി ട്വിറ്ററില്‍ എഴുതി.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE