പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം; രൂക്ഷ വിമർശനവുമായി രാഷ്‌ട്രീയ നേതാക്കൾ

ബിജെപിയോട് തൊട്ടുകൂടായ്‌മ ഇല്ലെന്നായിരുന്നു ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണക്കുളങ്ങര പ്രതികരിച്ചത്. മോദിയുടെ സന്ദർശനം ആത്‌മവിശ്വാസം നൽകുന്നു. സന്ദർശനം മൂലമുണ്ടായ പ്രത്യാഘാതം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

By Trainee Reporter, Malabar News
Prime Minister

തിരുവനന്തപുരം: പ്രധാനമന്ത്രി ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശിച്ചതിന് പിന്നാലെ വിമർശനവുമായി നേതാക്കൾ. ബിജെപി അനുകൂല പ്രസ്‌താവനകൾ ക്രിസ്‌ത്യൻ മത മേധാവികളുടെ ഭാഗത്ത് നിന്ന് തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇത്തരം പ്രസ്‌താവനകളുടെ അടിസ്‌ഥാനം എന്തെന്ന് ഗൗരവമായി കാണണമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

മറ്റു സംസ്‌ഥാനങ്ങളിൽ ഈ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്രൈസ്‌തവ സമൂഹത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സംസ്‌ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെയും ചില ക്രൈസ്‌തവ പുരോഹിതൻമാരുടെ ബിജെപി അനുകൂല നിലപാടുകളെയും തള്ളി കെടി ജലീലും രംഗത്തെത്തി. ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസിന്റെ ആപ്പീസ് പൂട്ടിക്കുമെന്നും പുരോഹിതൻമാരുടെ ബിജെപി പ്രേമത്തെ തള്ളിപ്പറയാൻ യുഡിഎഫ് രാഷ്‌ട്രീയ നേതൃത്വം വൈകരുതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

പ്രധാനമന്ത്രി ഈസ്‌റ്റർ ദിനത്തിൽ ക്രൈസ്‌തവ ദേവാലയം സന്ദർശിച്ചതും കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്‌തവരുടെ വീടുകളിലും ബിജെപി നേതാക്കൾ നടത്തിയ സന്ദർശനവും വെറും പ്രഹസനമാണെന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ വിമർശനം. സംഘപരിവാർ ക്രൈസ്‌തവർക്ക് എതിരെ നടത്തുന്ന അതിക്രമങ്ങൾ തുടരുമ്പോൾ ഇത്തരം നാടകങ്ങൾ തിരഞ്ഞെടുപ്പ് സ്‌പെഷ്യലായി മാത്രമേ കാണാൻ സാധിക്കൂ. യഥാർഥത്തിൽ ഒരു വിശുദ്ധ ദിനത്തെ ബിജെപിക്കാർ കളങ്കപ്പെടുത്തുകയാണ് ചെയ്‌തതെന്നും സുധാകരൻ ആരോപിച്ചു.

ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്‌തവ ദേവാലയങ്ങൾ രാജ്യത്ത് സംഘപരിവാറിനാൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപി മന്ത്രി ക്രൈസ്‌തവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് മുമ്പ് പറഞ്ഞത്. സംഘപരിവാർ അക്രമണത്തിനെതിരെ വിവിധ ക്രിസ്‌ത്യൻ സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന തന്ത്രങ്ങളിൽ ക്രൈസ്‌തവർ വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

ബിജെപിയോട് തൊട്ടുകൂടായ്‌മ ഇല്ലെന്നായിരുന്നു ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണക്കുളങ്ങര പ്രതികരിച്ചത്. മോദിയുടെ സന്ദർശനം ആത്‌മവിശ്വാസം നൽകുന്നു. സന്ദർശനം മൂലമുണ്ടായ പ്രത്യാഘാതം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാ നേതൃത്വം വ്യക്‌തമാക്കിയിരുന്നു.

ഈസ്‌റ്ററിനോട് അനുബന്ധിച്ചാണ് ഡെൽഹി ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. 20 മിനിറ്റിലേറെ പള്ളിയിൽ മോദി ചിലവിട്ടു. പള്ളിയിൽ പ്രവേശിച്ച അദ്ദേഹം, പ്രാർഥനയുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്‌തു. തുടർന്ന് ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

Most Read: കോവിഡ് കുതിച്ചുയരുന്നു; മൂന്ന് സംസ്‌ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE