അജയ് മിശ്രയെ പുറത്താക്കണം; കർഷകരെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് പ്രിയങ്കയുടെ കത്ത്

By Team Member, Malabar News
Priyanka Send Letter To Modi Says To Remove Ajay Misra From Ministry
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൂടാതെ അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും പ്രിയങ്ക കത്തിൽ വ്യക്‌തമാക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്ക് നേരെ വാഹനം ഇടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയ സംഭവത്തിൽ ആരോപണ വിധേയനാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര.

അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി. അതിനാൽ തന്നെ അജയ് മിശ്രയെ മന്ത്രി സ്‌ഥാനത്ത് നിന്നും പുറത്താക്കാതിരുന്നാൽ കർഷകർക്ക് നീതി ലഭിക്കില്ലെന്നും പ്രിയങ്ക കത്തിൽ വ്യക്‌തമാക്കുന്നുണ്ട്. രാജ്യവ്യാപകമായി കര്‍ഷകര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒക്‌ടോബർ 3ആം തീയതിയാണ് ലഖിംപൂര്‍ ഖേരിയിൽ നടന്ന പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റിയത്. തുടർന്ന് നാല് കർഷകർ ഉൾപ്പടെ 9 പേരാണ് മരിച്ചത്. കൂടാതെ ഫോറൻസിക് റിപ്പോർട്ടിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്ക് നേരേ ആശിഷ് മിശ്ര വെടിവെച്ചുവെന്ന ആരോപണം ബലപ്പെടുത്തുന്ന തെളിവുകളും ലഭ്യമായിട്ടുണ്ട്.

Read also: മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE