സ്വത്ത് വിവാദം; എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ കേസെടുത്തു

By News Bureau, Malabar News
NK Premachandran MP
Ajwa Travels

കൊല്ലം: ആര്‍എസ്‌പി നേതാവ് ആര്‍എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ചെറുമക്കളുടെ പരാതിയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ കേസെടുത്തു. എംപി ഉൾപ്പടെ നാല് പേര്‍ക്കെതിരെയാണ് കൊല്ലം ശക്‌തികുളങ്ങര പോലീസ് കേസെടുത്തത്.

മറ്റൊരാളുടെ സ്വത്തില്‍ അതിക്രമിച്ചു കടന്നതിനും വധഭീഷണി മുഴക്കിയതിനും സംഘം ചേര്‍ന്നതിനുമാണ് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌തത്‌.

ആര്‍എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കല്‍ വിവാദത്തില്‍ എന്‍കെ പ്രേമചന്ദ്രൻ എംപിയുടെ പേര് വെളിപ്പെടുത്തിയ തന്നെയും സഹോദരിയേയും വീണ്ടും ഭീഷണിപ്പെടുത്തുന്നുവെന്ന് ചെറുമകള്‍ അഞ്‌ജന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്‍കെ പ്രേമചന്ദ്രന്റെ പേര് പറഞ്ഞതാണ് ഭീഷണിക്ക് കാരണമെന്നും ആര്‍എസ് ഉണ്ണിയുടെ ചെറുമകള്‍ വ്യക്‌തമാക്കി. ആര്‍എസ് ഉണ്ണിയുടെ ഉടമസ്‌ഥാവകാശത്തില്‍പ്പെട്ട സ്വത്ത് കൈക്കലാക്കിയ എന്‍കെ പ്രേമചന്ദ്രന്‍ എംപി പ്രസിഡണ്ടായ ആര്‍എസ് ഉണ്ണി ഫൗണ്ടേഷനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതും എംപിയുടെ ഇടപെടലിനെ കുറിച്ച് തുറന്നു പറഞ്ഞതുമാണ് പ്രകോപനത്തിന് പിന്നിലെന്നും ഇവർ പറയുന്നു.

Most Read: സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE