ഒരേ വേദിയിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചും വിമർശിച്ചും എൻകെ പ്രേമചന്ദ്രൻ എംപി

By Trainee Reporter, Malabar News
Ajwa Travels

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് പിന്നാലെ വിമർശനവുമായി എൻകെ പ്രേമചന്ദ്രൻ എംപി. ഉൽഘാടനം ചെയ്യുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുമെന്ന് പ്രശംസിച്ച എംപിയാണ്, പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്.

കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവെ മേൽപ്പാലത്തിന്റെ നിർമാണ ഉൽഘാടനവുമായി ബന്ധപ്പെട്ടാണ് ആദ്യ പ്രശംസയും പിന്നീട് വിമർശനവും ഉണ്ടായത്.

‘ഉൽഘാടനം ചെയ്യുന്ന പദ്ധതികളുടെ നിർമാണ പുരോഗതി എല്ലാ മാസവും പ്രധാനമന്ത്രി കൃത്യമായി അവലോകനം ചെയ്യും. അത്തരം പദ്ധതികളിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കേന്ദ്ര സർക്കാർ തന്നെ സംസ്‌ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്‌ഥരുടെ പ്രശംസയുണ്ട്’- എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിന് ധാർഷ്‌ട്യവും അഹങ്കാരവുമാണെന്നും എംപി കുറ്റപ്പെടുത്തി. മോദി സർക്കാർ മാറി മതേതര സർക്കാർ വരുമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE